ദമാം: ആത്മീയ പുണ്യം പെയ്തിറങ്ങിയ വ്രതനാളുകള്‍ വിടവാങ്ങുന്നതോടെ ഈദുൽ ഫിതർ ആഘോഷിക്കാനുള്ള അവസാന വട്ട മുന്നൊരുക്കത്തിലാണ് സൗദിയിലെ പ്രവാസി സമൂഹം. അതോടൊപ്പം തന്നെ ആഘോഷത്തെ പൊലിമ നിറഞ്ഞതാക്കാന്‍ വിപണികളിലെല്ലാം ഒരുങ്ങി കഴിഞ്ഞു. വസ്ത്ര വിപണികളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് . നഗരസഭയുടെ കീഴിൽ ഈദ് സന്ദേശങ്ങൾ കൈമാറുന്ന ചിത്ര പരസ്യ ബോര്ഡുകൾ സ്ഥാപിച്ച് , പ്രധാന പൊതു നിരത്തുകളിലും റോഡരികിലെ മരങ്ങളിലുമെല്ലാം തോരണങ്ങളും അലങ്കാര വിളക്കുകളും തൂക്കി പെരുന്നാളിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. എല്ലാ ഇടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. ദമാമിലെയും അൽ കോബാറിലെയും കടലോരങ്ങൾ , ഹാഫ്മൂൺ ബീച്ച് , സൗദി ബഹ്‌റൈൻ കോസ്‌വേ , അൽ ഹസയിലെ വിവിധ ചരിത്ര പൈതൃക സ്ഥലങ്ങൾ എന്നിവയാണ് സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ മുഖ്യ സന്ദർശന കേന്ദ്രങ്ങൾ. പെരുന്നാളിനെ വരവേൽക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭ അധികൃതർ അറിയിച്ചു .
റിപ്പോർട്ട് : സുബൈർ ഉദിനൂർ