ദമ്മാം: നാലു പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന വൃത്തിയുടെ അനുഭവങ്ങളുമായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിടവാങ്ങുന്ന
ദമ്മാം ഇൻറ്റർ നാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷാഫിക്ക് സൗദി വാർത്താ ഡോട്ട്കോമും ഏഷ്യാനെറ്റ് റേഡിയോയും സംയുക്തമായി “സ്നേഹ പൂർവം ഷാഫി സാറിന്” എന്ന പരിപാടി സംഘടിപ്പിക്കുന്നു .ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ദമ്മാം ഹോളിഡേയ്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സ്നേഹവിരുന്നിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക -സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും .