ദമ്മാം: ദമ്മാമിലെ ലുലു ഹൈപ്പർ മാർക്കറ്റിൻറ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വാർഷികാഘോഷത്തിൻറ്റെ ഭാഗമായി വിപുലമയ പരിപാടികളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത് . ഇന്ന് മുതൽ ഒരാഴ്ചകാലം ദമ്മാമിലെ ഉപഭോക്താക്കൾക്ക് ഉത്സവക്കാല പ്രതീതിയായിരിക്കും സമ്മാനിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധതരം മത്സരങ്ങളും, കുട്ടികൾക്ക് സൗജന്യ കുതിര സവാരിയും കൂടാതെ ഹാഫ് പേ ബാക്ക് , പ്രോഡക്റ്റ് ഓഫ് ദി ഡേ , ഹാപ്പി ഹൗർ, എന്നിവ കൂടാതെ എല്ലാ ഡിപ്പാർട്ട്മെന്റിലും പതിനഞ്ച് മുതൽ എഴുപത് ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട് . ഇത് വരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ലുലു മാനേജ്മെൻറ്റ് വൃത്തങ്ങൾ അറിയിച്ചു.