ജീവനക്കാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കാതെ പണമായി നേരിട്ട് നല്‍കുന്ന സ്ഥാപനങ്ങളെ ബിനാമി ബിസിനസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുനിസിപ്പല്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് വഴിയാണ് ശമ്പളം നല്‍കേണ്ടത്. പണമായി ശമ്പളം നല്‍കുന്നത് നിയമവിരുദ്ധമാണ്. ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കാലാവധി നിശ്ചയിച്ച് ശമ്പള സുരക്ഷാ പദ്ധതിയെന്ന പേരില്‍ ബാങ്ക് വഴി ശമ്പളം നല്‍കാനുള്ള വ്യവസ്ഥ മാനവശേഷി മന്ത്രാലയം നേരത്തെ നടപ്പാക്കിയതാണ്. അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം മുദദ് എന്ന പേരില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.