Search
Close this search box.

കോവിഡ് നിയന്ത്രണങ്ങൾ പിൻ വലിച്ചു : രണ്ടു ഡോസ് വാക്‌സിൻ സൗദിയിൽ നിന്ന് സ്വീകരിക്കാതെ വരുന്നവർക്ക് ക്വാറന്റീനില്ല | പി സി ആർ ഉം സമർപ്പിക്കേണ്ട

on arrival

രണ്ടു ഡോസ് വാക്‌സിൻ സൗദിയിൽ നിന്ന് സ്വീകരിക്കാതെ രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ ക്വാറന്റീനില്ല. ആ വ്യവസ്ഥ സൗദി പിൻവലിച്ചു. നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ സൗദിയിലേക്ക് വരുമ്പോൾ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് പിൻവലിച്ചത്.

സൗദിയിലേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് രോഗത്തിന്റെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് എടുക്കണം. ക്വാറന്റീൻ ആവശ്യമില്ല. മുഴുവൻ രാജ്യങ്ങളിൽനിന്നും സൗദിയിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചു. സ്ഥാപനങ്ങളിലേക്ക് കടക്കുമ്പോൾ തവക്കൽന കാണിക്കണം. പൊതുഗതാഗതത്തിനും തവക്കൽന കാണിക്കണം. മസ്ജിദുൽ ഹറമിലടക്കം നമസ്‌കാരങ്ങൾക്കുള്ള സാമൂഹിക അകലവും പിൻവലിച്ചു. എന്നാൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാണ്. സൗദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!