Search
Close this search box.

പത്തനംതിട്ട സ്വദേശിയെ ദമാമിലെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

obituary

പത്തനംതിട്ട അടൂർ മേലൂട് കണിയാംകോണത് വടക്കേതിൽ രാജേഷ് (39 വയസ്സ്) നെ ദമാമിലെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 9 വർഷമായി ഒരു സ്വകാര്യ ജെ സി ബി കമ്പനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു. ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് റൂം വിട്ടിറങ്ങി പോയ ഇദ്ദേഹത്തെ കുറിച്ച് സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും അന്വേഷിച്ചു വരുന്നതിനിടയിലാണ് ജൊലി സ്ഥലത്തിനടുത്തു നിർമ്മാണ പ്രവർത്തനം നടക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ രശ്മി, അഞ്ചു വയസ്സുള്ള ഒരു കുട്ടിയുണ്ട്. ദമാം മെഡിക്കൽ കൊമ്പ്ലക്സ്‌ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന മൃതദേഹം നാട്ടിലെക്ക്‌ അയക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!