Search
Close this search box.

അബഹ നഗരമധ്യത്തിലെ നീലവാക മരങ്ങൾ കൗതുകമുണർത്തുന്നു

abaha

അബഹ നഗരമധ്യത്തിലെ അൽഫൻ സ്ട്രീറ്റിലെ നീലവാക (ജക്രാന്ത) മരങ്ങൾ കൗതുകമുണർത്തുകയാണ്. വയലറ്റ്, തിളങ്ങുന്ന പർപ്പിൾ നിറങ്ങളിലുള്ള പൂക്കളാൽ നിറഞ്ഞ വാകമരങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു. ഇരു വശങ്ങളിലും പൂത്തുതളിർത്തു നിൽക്കുന്ന നീലവാക മരങ്ങൾ തണൽവിരിച്ച അൽഫൻ സ്ട്രീറ്റ് പെരുന്നാൾ ആഘോഷത്തിന് വർണമയം നൽകുകയാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇലകൾ പൊഴിച്ചുനിൽക്കുന്ന ജക്രാന്ത മരങ്ങൾ വയലറ്റ്, പർപ്പിൾ നിറങ്ങളിലുള്ള പൂക്കളാൽ നിറയും. ഈ മനോഹര ദൃശ്യം ആസ്വദിക്കാൻ നിരവധി പേരാണ് അൽഫൻ സ്ട്രീറ്റിലെത്തുന്നത്.

സ്ഥലത്തിന്റെ ഭംഗിയും പെരുന്നാളിന്റെ സന്തോഷ പ്രകടനങ്ങളും സമന്വയിപ്പിക്കുന്ന അതിവിശിഷ്ട അന്തരീക്ഷമാണ് അൽഫൻ സ്ട്രീറ്റ് നൽകുന്നത്. ബെഗോണിയ കുടുംബത്തിൽ പെട്ട വൃക്ഷമാണ് ജക്രാന്ത. അബഹയിൽ പൂത്തുലഞ്ഞുനിൽക്കുന്ന 14,000 ഓളം ജക്രാന്ത മരങ്ങളുണ്ട്. ലോകത്ത് നാൽപത്തിയഞ്ചു ഇനങ്ങളിൽ പെട്ട ജക്രാന്ത മരങ്ങളുണ്ട്. ശൈത്യ പ്രദേശങ്ങളിൽ ഇലകൾ പൊഴിക്കുന്ന ജക്രാന്ത മരങ്ങൾ സമശീതോഷ്ണ പ്രദേശങ്ങളിൽ എക്കാലത്തും പച്ചയണിഞ്ഞുനിൽക്കും. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരം ജക്രാന്ത സിറ്റി എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!