ദമാം – കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിൽ ഷോക്കേറ്റ് ഒമ്പതു വയസുകാരൻ മരണപ്പെട്ടു. ഹഫർ അൽബാത്തിനിലെ ഓൾഡ് സൂഖിലാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ് പിടയുന്ന ബാലനെ കണ്ട സൗദി പൗരന്മാരിൽ ഒരാൾ ഉടൻ തന്നെ കിംഗ് ഖാലിദ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
