ജിദ്ദ സിറ്റി വാക് രണ്ടാം പതിപ്പിന് തുടക്കമായി

jeddah city walk

ജിദ്ദ- എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ജിദ്ദയിലെ സിറ്റി വാക് ഉത്സവത്തിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിവിധയിനം ഗെയിമുകള്‍, ഷോപ്പിംഗ്, ഫുഡ് സ്റ്റാള്‍, ജാപ്പനീസ് വില്ലേജ്, സംഗീത കച്ചേരികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ വാട്ടര്‍ ഗെയിംസ്, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന മ്യൂസിയം, അറബ് തിയറ്റര്‍, കിഡ്‌സ് തിയറ്റര്‍, സ്‌കീയിംഗ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ജിദ്ദ കോര്‍ണിഷാണ് കാര്‍ണിവലിന്റെ മുഖ്യആകർഷണ കേന്ദ്രം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!