ഖമീസ് മു ഷൈത്ത്- വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അസീർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എറണാകുളം പറവൂർ ചിറ്റാറ്റുകര കണ്ണച്ചങ്ങാട്ട് വീട്ടിൽ ജ്യോതി ദാസ് (61) നിര്യാതനായി. ഒരു മാസം മുമ്പാണ് ജ്യോതിദാസ് ഓടിച്ചിരുന്ന വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനമിടിച്ച് അപകടമുണ്ടായത്. ഇരുപത് വർഷത്തിലേറെയായി സൗദിയിലുള്ള ജ്യോതിദാസ് മസ്‌ക്കിയിൽ പഞ്ചർ സർവ്വീസിംഗ് ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ സുലഭ, മകൾ: ഭദ്ര.
