ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

malayali

റിയാദ്: സൗദിയിൽ പ്രവാസി മലയാളി അന്തരിച്ചു. ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ പ്രവാസി മലയാളിയാണ് അന്തരിച്ചത്. കണ്ണൂർ, മട്ടന്നൂർ, പൊറോറ, മോക്രൻകോട് വീട്ടിൽ കരിയിൽ ഹരി ആണ് മരിച്ചത്. 44 വയസായിരുന്നു. റിയാദ് എക്‌സിറ്റ് 16, സുലൈയിലുളള മൈതാനത്ത് രാവിലെ ക്രിക്കറ്റ് കളിക്കിടെ ബോൾ ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ റിയാദ് എക്‌സിറ്റ് 14ലെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ്‌ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവർ ശ്രമം നടത്തുന്നുണ്ട്. മൃതദേഹം നാട്ടിൽ സംസ്‌കരിക്കും.

12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർകീപ്പർ ജോലി ചെയ്യുകയായിരുന്നു ഹരി. ഭാര്യ ഷോളജി, മക്കൾ ധ്യാൻദേവ്, അനയ്‌ദേവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!