ടൂറിസ്റ്റ് ഹോട്ട് എയർ ബലൂൺ പുറത്തിറക്കി ഒമാൻ

hot air balloons

മസ്‌കത്ത്: ടൂറിസ്റ്റ് ഹോട്ട് എയർ ബലൂൺ പുറത്തിറക്കി ഒമാൻ. വിനോദ സഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ടാണ് നടപടി. പദ്ധതിയുടെ പ്രമോഷന്റെ ഭാഗമായി തുർക്കിയയിലെ കപ്പഡോഷ്യയിലാണ് ‘ഒമാൻ ബലൂണുകൾ’ അവതരിപ്പിച്ചത്.

ടൂറിസം രംഗം വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുക, ഹോട്ട് എയർ ബലൂൺ ടൂറിസത്തിൽ അന്താരാഷ്ട്ര വൈദഗ്ധ്യം ആകർഷിക്കുകയും ഒമാനിൽ അത് പ്രാദേശികവൽക്കരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ നിന്നാണ് ‘ഒമാൻ ബലൂൺ നമ്പർ 1’ന്റെ ആദ്യ സർവീസ് ആരംഭിക്കുക. സിവിൽ ഏവിയേഷൻ അതോറിറ്റി ടൂറിസ്റ്റ് ഹോട്ട് എയർ ബലൂണിന് അംഗീകാരം നൽകിയിരുന്നു. ഒമാനി കാലാവസ്ഥക്ക് അനുയോജ്യമായ തരത്തിലാണ് ഒമാൻ ബലൂൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!