അഞ്ചു ഇന്ത്യക്കാർ ഉൾപ്പെട്ട ഒമ്പതംഗ കവർച്ച സംഘത്തെ അൽഖസീമിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ശേഷിക്കുന്നവർ പാക്കിസ്ഥാനികളാണ്. അൽഖസീം പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കേബിളുകളും ഇലക്ട്രിക് ഉപകരണങ്ങളും മോഷ്ടിക്കുകയാണ് സംഘം ചെയ്തത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അൽഖസീം പോലീസ് അറിയിച്ചു.