അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്ത് കൂട്ടിയിട്ടാൽ ശനിയാഴ്ച മുതൽ ആയിരം റിയാൽ പിഴ ലഭിക്കുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം നടത്തുന്ന ലോൺട്രികൾക്ക് ആദ്യ തവണ മുന്നറിയിപ്പ് നൽകുകയും നിയമ ലംഘനം അവസാനിപ്പിക്കാൻ സാവകാശം അനുവദിക്കുകയും ചെയ്യും. ഇതിനു ശേഷവും നിയമ ലംഘനം തുടർന്നാൽ ആയിരം റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്ന ലോൺട്രികൾക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പറഞ്ഞു.