അൽബാഹ ഇൻഡസ്ട്രിയൽ സിറ്റിയിൽ അൽഅഖീഖ്, കറാ റോഡിൽ വാൻ മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പത്തു പേരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് നീക്കി. നാലു പേരെ സൗദി പൗരന്മാരും സിവിൽ ഡിഫൻസും ചേർന്ന് ആശുപത്രികളിലേക്ക് നീക്കി. വിവിധ രാജ്യക്കാരായ തൊഴിലാളികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.