ആഭ്യന്തര ഹാജിമാരുടെ ഹജ്ജിനുള്ള പ്രതിരോധ കുത്തിവെപ്പുകളുടെ വിശദാംശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വർഷമായി മെനിഞ്ചൈറ്റിസ് വാക്സിനേഷൻ എടുക്കാത്തവർ ഹജിന് പോകുന്നതിന് 10 ദിവസം മുമ്പ് തന്നെ ഈ കുത്തിവെപ്പ് എടുത്തിരിക്കണം. കൂടാതെ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനേഷനും പൂർത്തിയാക്കണം. ഇത് ഹജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. പബ്ലിക് ഹെൽത്ത് അതോറിറ്റി അംഗീകരിച്ച കോവിഡ് വാക്സിനുകളിലൊന്നാണ് സ്വീകരിക്കേണ്ടത്.