ന്യൂഡല്‍ഹി- ജനുവരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി മുഖ്യാതിഥിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഈജിപ്ത് പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അല്‍സീസിക്ക് അയച്ച ഔപചാരിക ക്ഷണം ഒക്ടോബര്‍ 16 ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കൈമാറിയിരുന്നു. 2022-23 ജി20 ഉച്ചകോടിയില്‍ അതിഥി രാജ്യമായി ഈജിപ്തിനെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.