തായ്‌ലന്റിലേക്കുള്ള യാത്രാ വിലക്ക് നീക്കിയെങ്കിലും സൗദി പൗരന്മാര്‍ക്ക് ഇന്ത്യ അടക്കം 15 രാജ്യങ്ങളിലേക്ക് ഇപ്പോഴും യാത്രാ വിലക്കുള്ളതായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ലെബനോന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ ഡെമോക്രാറ്റിക്, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് കോവിഡ് വ്യാപനം കാരണം സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ജവാസാത്ത് പറഞ്ഞു.
