ഇരു ഹറമുകളിലും പ്രവേശിക്കുന്നവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് വെരിഫിക്കേഷൻ വ്യവസ്ഥ ഇനിയില്ല

hajj

ഇരു ഹറമുകളിലും പ്രവേശിക്കുന്നവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് വെരിഫിക്കേഷൻ വ്യവസ്ഥ റദ്ദാക്കിയതായി ഹജ്, ഉംറ മന്ത്രാലയം. പ്രവേശന കവാടങ്ങളിൽ വെച്ച് ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധന കൂടാതെ തന്നെ വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും മുഴുവൻ വിശ്വാസികൾക്കും പ്രവേശനം നൽകും. ഉംറ പെർമിറ്റുകൾ ലഭിക്കാൻ വിദേശങ്ങളിൽ നിന്ന് വരുന്നവർ വാക്‌സിനേഷൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും റദ്ദാക്കി. വിദേശങ്ങളിൽ നിന്ന് വരുന്ന തീർഥാടകർ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ, ഹോം ഐസൊലേഷൻ പാലിക്കണമെന്ന വ്യവസ്ഥയും ഇല്ലാതാക്കിയിട്ടുണ്ട്.

വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കാനും മസ്ജിദുന്നബവിയിൽ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും പെർമിറ്റ് ആവശ്യമില്ല. ഉംറ നിർവഹിക്കാനും മസ്ജിദുന്നബവിയിൽ റൗദ ശരീഫ് സിയാറത്തിനും തുടർന്നും പെർമിറ്റ് നേടിയിരിക്കണം. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും സാമൂഹിക അകലം ഇല്ലാതാക്കിയിട്ടുണ്ട്. എന്നാൽ ഇരു ഹറമുകളിലും തുടർന്നും എല്ലാവരും മാസ്‌കുകൾ ധരിച്ചിരിക്കണം. അംഗീകൃത നെഗറ്റീവ് പി.സി.ആർ പരിശോധനാ റിപ്പോർട്ടോ ആന്റിജൻ പരിശോധനാ റിപ്പോർട്ടോ സമർപ്പിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!