റിയാദ്/കെയ്റോ: കഴിഞ്ഞ ദിവസം സൂയസ് കനാൽ നഗരമായ ഇസ്മയിലിയയിലെ ഈജിപ്ഷ്യൻ പോലീസ് ചെക്ക്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ദാഇഷാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലൂടെ ഈജിപ്തിലെ സർക്കാരിനോടും ജനങ്ങളോടും രാജ്യത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു, ഇരകളുടെ കുടുംബങ്ങൾക്ക് ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചു, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ മൂന്ന് ഈജിപ്ഷ്യൻ പോലീസുകാർ കൊല്ലപ്പെട്ടു, ഏകദേശം മൂന്ന് വർഷത്തിനിടെ ഈജിപ്ത് മെയിൻ ലാൻഡിൽ ഇത്തരത്തിലുള്ള ആദ്യത്തേ ആക്രമണമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈജിപ്ഷ്യൻ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങൾ ദാഇഷുമായി ബന്ധമുള്ള ജിഹാദികൾ പ്രവർത്തിക്കുന്ന സിനായിൽ കേന്ദ്രീകരിച്ചിരുന്നു.
മെയ് ഏഴിന് പടിഞ്ഞാറൻ സിനായിൽ നടന്ന ആക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടിരുന്നു.
ദിവസങ്ങൾക്ക് ശേഷം, ഉപദ്വീപിൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികരും ഏഴ് ജിഹാദികളും മരിച്ചിരുന്നു.
ലോകത്തെ സമുദ്രവ്യാപാരത്തിന്റെ 10 ശതമാനത്തോളം വരുന്ന ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സുപ്രധാന ജലപാതയായ ഈജിപ്തിലെ സൂയസ് കനാലിനെ അഭിമുഖീകരിക്കുന്ന പ്രധാന നഗരങ്ങളിലൊന്നാണ് ഇസ്മായിലിയ.