ഈ ആഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന കൊല്ലം സ്വദേശി ജിദ്ദയിൽ നിര്യാതനായി

obituary

കൊല്ലം കടക്കൽ സ്വദേശി നാസർ മുസ്‌ലിയാർ (മുഹമ്മദ് ഇസ്മായിൽ നാസറുദ്ദീൻ – 52) ജിദ്ദയിൽ നിര്യാതനായി. അൽഖുംറയിലെ താമസ സ്ഥലത്ത് വെച്ച് ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബഖാല ജീവനക്കാരനായിരുന്ന നാസർ മുസ്‌ലിയാർ ഈ ആഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയായിരുന്നു.

മാതാവ്: ഫാത്തിമ. ഭാര്യ: ഹയറുന്നിസ്സ. മക്കൾ: സൈഫുദ്ദീൻ, സുമയ്യ, റൈഹാന. മരുമക്കൾ: ഹാരിസ്, ഷമീർ, ആമിന.
മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!