ഉംറക്കെത്തുന്ന ഹൃദ്രോഗികള്‍ ഡോക്ടറുടെ ഉപദേശം തേടണം : ഹജ്, ഉംറ മന്ത്രാലയം

IMG-20221226-WA0044

മക്ക – ഉംറ നിര്‍വഹിക്കാൻ എത്തുന്ന ഹൃദ്രോഗികള്‍ കർമ്മത്തിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. രണ്ടും മൂന്നും സ്റ്റേജുകളിലുള്ള നെഞ്ച് വേദന, ഹ്രസ്വദൂരം നടക്കുമ്പോഴേക്കും ഹൃദയവേദന അനുഭവപ്പെടല്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കാതിരിക്കല്‍, ശ്വാസതടസ്സം, കാലുകളില്‍ നീരുവീക്കം, സമീപ കാലത്ത് ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, ഹൃദയവാല്‍വുകളിലെ സങ്കോചം തുടങ്ങിയവ അനുഭവപ്പെടുന്ന ഹൃദ്രോഗികളാണ് ഉംറ നിര്‍വഹിക്കുന്നതിനു മുമ്പായി ഡോക്ടറുടെ ഉപദേശം തേടേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു.

ഹൃദ്രോഗികള്‍ തിരക്കില്ലാത്ത സമയത്ത് ഉംറ നിര്‍വഹിക്കാന്‍ ബുക്കിംഗ് നടത്തണം. ആവശ്യമായത്ര ഉറങ്ങുകയും വിശ്രമിക്കുകയും വേണം. കൊഴുപ്പും കൂടുതല്‍ ഉപ്പും അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. പതിവില്‍ കൂടുതല്‍ ദ്രാവകങ്ങള്‍ കുടിക്കണമെന്നും ഉംറക്കു മുമ്പായി വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടണമെന്നും ഹജ്, ഉംറ മന്ത്രാലയം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!