മക്ക- ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മത്വാഫിൽ കുഴഞ്ഞു വീണ് മരിച്ചു. കഴിഞ്ഞ വ്യാഴ്ച മക്കയിലെത്തിയ പറമ്പില്‍പീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര്‍ പാലക്കോടനാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന്മണിക്ക് ഹറമില്‍ മത്വാഫില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം അജയാദ് എമര്‍ജന്‍സി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. നടപടിക്രമങ്ങല്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും.