ഏതാനും രാജ്യങ്ങള്‍ക്ക് നടപ്പാക്കിയ ഉംറ ഓണ്‍ലൈന്‍ വിസ നടപടികള്‍ മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കാനാകുമെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വ്യക്തികള്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുക. ഹജ് മന്ത്രാലയത്തിന്റെ സൈറ്റില്‍ ഉംറ പ്രോഗ്രാം വഴി താമസം, ട്രാന്‍സ്പോര്‍ട്ട്, ഫീല്‍ഡ് സേവനങ്ങള്‍ എന്നിവ സെലക്ട് ചെയ്യണം. പിന്നീട് വ്യകതിഗത വിവരങ്ങള്‍ നിര്‍ദിഷ്ട കോളങ്ങളില്‍ പൂരിപ്പിക്കണം. ഇതോടെ വിസ ലഭിക്കും. ഇത് പ്രിന്റൗട്ട് എടുത്ത് വിമാനത്താവളങ്ങളില്‍ കാണിച്ചാല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.