ഉംറ വീസാ കാലാവധി മൂന്നു മാസമാക്കി ഉയർത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. നേരെത്തെ ഒരുമാസമായിരുന്നു കാലാവധി. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീർത്ത് 24 മണിക്കൂറിനുള്ളിൽ ഉംറയ്ക്കുള്ള സന്ദർശക വീസ നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഉംറ വീസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഡോ. തൗഫീഖ് അല്‍റബീഅ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.