ജിദ്ദ: വേൾഡ് എക്സ്പോ 2030 ആതിഥേയത്വം വഹിക്കാനുള്ള റിയാദിന്റെ ശ്രമത്തെ പിന്തുണച്ചതിന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉസ്ബെക്കിസ്ഥാന് നന്ദി അറിയിച്ചു. ഉസ്ബെക്ക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നന്ദി അറിയിച്ചത്. സൗദി പ്രസ് ഏജൻസിയാണ് (എസ്പിഎ) പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച ജിദ്ദയിൽ നടന്ന ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ രാജ്യങ്ങളുടെ ബന്ധങ്ങളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തതായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രസ്താവനയിൽ പറയുന്നു.