ഏത് വിമാനത്താവളം വഴിയും ഇനി ഉംറ തീർഥാടകർക്ക് യാത്ര ചെയ്യാം

വിദേശത്തു നിന്നെത്തുന്ന ഉംറ – ഹജ്ജ് തീർഥാടകർക്ക് ഏത് വിമാനത്താവളം വഴിയും രാജ്യത്ത് പ്രവേശിക്കുകയും തിരിച്ചു പോകുകയും ചെയ്യാം. ഉംറ – ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നിരവധി ചോദ്യങ്ങൾ ഇതു സംബന്ധിച്ച് ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയം മറുപടിയുമായി രംഗത്തെത്തിയത്.

വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്തവളങ്ങൾ വഴി മാത്രമേ യാത്രചെയ്യാവൂ എന്ന് നിർബന്ധമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് മുൻപും മന്ത്രാലയം വ്യക്തത നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും അവ്യക്ത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വീണ്ടും സ്ഥിരീകരണം നൽകിയത്.

അതേസമയം സൗദിയിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ജിദ്ദ, മദീന വിമാനത്താവളങ്ങളൊഴിച്ച് മറ്റൊരിടത്തെക്കും തീർഥാടകർക്ക് യാത്ര ചെയ്യാൻ അനുവാദം നൽകുന്നില്ല. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!