റിയാദ്: ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ ഇൻഫർമേഷൻ മന്ത്രിമാരുടെ ഇസ്ലാമിക് കോൺഫറൻസിന്റെ 12-ാമത് സെഷൻ ശനിയാഴ്ച ഇസ്താംബൂളിൽ ആരംഭിച്ചു.
ഉദ്ഘാടന സമ്മേളനത്തിന്റെ തുടക്കത്തിൽ സൗദി അറേബ്യ സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം തുർക്കിക്ക് കൈമാറി.
ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ നേരിടാൻ ഒഐസി അംഗരാജ്യങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൗദി മാധ്യമ മന്ത്രി മാജിദ് അൽ ഖസബി എടുത്തുപറഞ്ഞു. സംയുക്ത ഇസ്‌ലാമിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് വ്യക്തമായ സംവിധാനങ്ങളോടുകൂടിയ ട്രസ്റ്റ് അധിഷ്ഠിത റോഡ് മാപ്പ് വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“സത്യാനന്തര കാലഘട്ടത്തിൽ തെറ്റായ വിവരങ്ങളെയും ഇസ്ലാമോഫോബിയയെയും ചെറുക്കുക” എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ ഒഐസി സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹ സംസാരിച്ചു.
ഒഐസി അംഗരാജ്യങ്ങളിലെ ഇൻഫർമേഷൻ മേഖലയും അതിന്റെ അടിസ്ഥാന സൗകര്യങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചും പരമ്പരാഗതവും സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ വഴിയുള്ള മാധ്യമ വ്യവഹാരങ്ങളും സെഷൻ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.