ജിദ്ദ – ജിദ്ദക്കു സമീപം ബഹ്‌റയില്‍ കനത്ത മഴയിൽ കാര്‍ ഒഴുക്കില്‍ പെട്ട് കാണാതായ സൗദി പൗരന്‍ സാലിം അല്‍ബഖമിയുടെ മൃതദേഹം സുരക്ഷാ വകുപ്പ് ജീവനക്കാർ കണ്ടൈത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാര്‍ ഒഴുക്കില്‍ പെട്ട് 60 കാരനായ അല്‍ബഖമിയെ കാണാതായത്. വാദി ഫാത്തിമക്കു സമീപം ഇദ്ദേഹത്തിന്റെ കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സും നാഷണല്‍ ഗാര്‍ഡും നാവിക സേനയും വളണ്ടിയര്‍ സംഘങ്ങളും നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് ബഹ്‌റക്ക് പടിഞ്ഞാറ് വാദി ഫാത്തിമയില്‍ മൃതദേഹം കണ്ടെത്തിയത്.