അല്‍ബാഹ – അല്‍ബാഹ പ്രവിശ്യയില്‍ ബൈദയില്‍ അണക്കെട്ടിനു സമീപം പാലത്തില്‍ നിന്ന് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗദി പൗരന് സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാത്രി 8.48 നാണ് അപകടത്തെ കുറിച്ച് അല്‍ബാഹ റെഡ് ക്രസന്റ് കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചതെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്റാനി പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയായി രാത്ര 11.03 ന് ആണ് റെഡ് ക്രസന്റ് സംഘങ്ങള്‍ അപകട സ്ഥലത്തു നിന്ന് മടങ്ങിയതെന്നും ഇമാദ് അല്‍സഹ്റാനി പറഞ്ഞു.