അൽബാഹ- ബനീദബ്യാനിൽ അൽബാഹ റിംഗ് റോഡ് മേൽപാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാളുടെ പരിക്ക് നിസ്സാരമാണ്. പരിക്കേറ്റവരെ റെഡ് ക്രസന്റ് പ്രവർത്തകർ അൽബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയതായി അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്റാനി പറഞ്ഞു.