കുതിരപ്പുറത്തുനിന്ന് വീണ ബാലിക മ രി ച്ചു

IMG-20221125-WA0018

 

മക്ക – കുതിരപ്പുറത്തുനിന്ന് വീണ ബാലിക കുതിരയുടെ ശക്തമായ ചവിട്ടേറ്റ് മരിച്ചു. മക്കയുടെ വടക്ക് അല്‍നവാരിയയില്‍ നിയമ ലംഘനങ്ങള്‍ക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തിന് സമീപമാണ് അപകടം നടന്നത്. കുതിര സവാരിക്കിടെ പത്തു വയസുകാരി കുതിര പുറത്ത് നിന്ന് വീഴുകയായിരുന്നു. തുടർന്ന് കയറില്‍ തൂങ്ങിക്കിടന്ന ബാലികയെ വലിച്ചിഴച്ച് കുതിര ഓട്ടം തുടരുകയും ശക്തമായി ബാലികയ്ക്ക് ചവിട്ടേൽക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി ബാലികയെ ഹിറാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ബാലിക ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.കുതിരപ്പുറത്തു നിന്ന് വീണ കുട്ടിയ്ക്ക് ദാരുണാന്ത്യം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!