ജിദ്ദ- കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് കുമാര്‍ (52) ജിദ്ദയില്‍ നിര്യാതനായി. ഇദ്ദേഹം സനഇയ്യിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്‍ഡസ്ട്രി (പി.എസ്.ഐ) എന്ന കമ്പനിയില്‍ 12 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചതെന്ന് കരുതുന്നു. രാവിലെ പ്രഭാതഭക്ഷണം കഴിക്കാനെത്താതിരുന്നപ്പോള് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കമ്പനിയേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഭാര്യ രേഖ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി.