ജിസാന്‍- കൊല്ലം സ്വദേശി സൗദി അറേബ്യയിലെ സബിയയില് ജോലിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളേജ് വാര്‍ഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന് നജീം ഷാഹുല്‍ ഹമീദാണ് (52) മരിച്ചത്. ബിന്‍സഗര്‍ കമ്പനിയുടെ ജിസാന്‍ ശാഖയുടെ സബിയയിലെ സ്റ്റോര്‍കീപ്പറായി ജോലി നോക്കി വരുകയായിരുന്നു. വെയര്ഹൗസിനോടനുബന്ധിച്ചുള്ള ടോയ്ലെറ്റിലേക്ക് പോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് പോലീസെത്തി ആംബുലന്‍സില്‍ മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.