സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 611 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 172 പേർ സുഖം പ്രാപിച്ചു. അതെസമയം രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 757,802 ഉം രോഗമുക്തരുടെ എണ്ണം 743,099 ഉം ആയി. രാജ്യത്തെ ആകെ മരണം 9,110 ആയി തുടരുന്നു. നിലവിൽ 5,593 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലാണ്.
