ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലർ സംഘം തബൂക്ക്, യാമ്പു, തായിഫ് എന്നിവിടങ്ങൾ സന്ദർശിക്കുന്നു. ഓഗസ്റ്റ് 5ന് തബൂക്കും 12ന് യാമ്പുവും 26ന് തായിഫുമാണ് സന്ദർശിക്കുന്നത്.
തബൂക്കിൽ മദീന റോഡ് ബഹസ് ദോളിക്കു സമീപം ഇസ്തിറാഹ റോസിലും (ഫോൺ-727447331/055131806), യാമ്പുവിൽ കിംഗ് അബ്ദുൽ അസീസ് റോഡിലെ ഹയാത്ത് റിദ്വ (+966 143914567) ഹോട്ടലിലും, തായിഫിൽ അൽജെയ്ഷ് റോഡിലെ ഗ്രീൻ വില്ലേജിലും (0568888671) ആണ് സംഘം തങ്ങുക.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ സേവനങ്ങൾ സംഘത്തിൽനിന്നു ലഭിക്കും. സേവനം ആവശ്യമായവർ https://services.vfsglobal.com/sau/en/ind/bookanappointment ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി മുൻകൂട്ടി അനുമതി തേടണം.