അൽഖസീം പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസുകൾ ഈ മാസം 22 മുതൽ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവെയ്‌സ് അറിയിച്ചു. പ്രതിവാരം നാലു സർവീസുകൾ വീതമാണ് അൽഖസീമിലേക്ക് ഖത്തർ എയർവെയ്‌സ് നടത്തുക. ലോകത്തെ 150 ലേറെ നഗരങ്ങളിലേക്കുള്ള കണക്ഷൻ ഫ്‌ളൈറ്റുകൾ അൽഖസീമിലെ യാത്രക്കാർക്ക് ലഭിക്കുമെന്ന് ഖത്തർ എയർവെയ്‌സ് പറഞ്ഞു. ഖത്തർ എയർവെയ്‌സ് സൗദിയിൽ സർവീസ് നടത്തുന്ന അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാണ് അൽഖസീം. അൽഖസീം സർവീസ് ആരംഭിക്കുന്നതോടെ ഖത്തർ എയർവെയ്‌സ് സൗദിയിലേക്ക് നടത്തുന്ന പ്രതിവാര സർവീസുകൾ 101 ആയി ഉയരും.