ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസ ലഭ്യമാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ്. സൗദിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും ഗള്‍ഫ് പ്രവാസികള്‍ക്ക് ടൂറിസ്റ്റ് വിസ വൈകാതെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
2019 ല്‍ നടപ്പാക്കിയ ടൂറിസ്റ്റ് വിസ ഇപ്പോഴും തുടരുന്നുണ്ട്. ഈ വിസയില്‍ വരുന്നവര്‍ക്ക് മറ്റ് നിയന്ത്രണങ്ങളില്ല. 2030 ഓടെ രാജ്യത്തിന്റെ ജിഡിപി 10 ശതമാനം എത്തിക്കുന്നതിന് ടൂറിസം മേഖലയില്‍ 200 ബില്യന്‍ ഡോളര്‍ ചെലവഴിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്വകാര്യമേഖലയാണ് ടൂറിസം മേഖലയുടെ വളര്‍ച്ചയുടെ നിദാനം. കഴിഞ്ഞ വര്‍ഷം വിദേശത്ത് നിന്ന് സൗദി സന്ദര്‍ശിക്കാനെത്തിയത് അമ്പത് ലക്ഷം പേരാണെന്നും അദ്ദേഹം പറഞ്ഞു.