ചെറുകിട സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ പദ്ധതിയുമായി കമ്യൂണിക്കേഷൻസ് ആന്റ് ഇന്റഫർമേഷൻ ടെക്‌നോളജി മന്ത്രാലയം

communications

റിയാദ്- സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ശാക്തീകരിക്കാനും പരിശീലനം നൽകാനും പിന്തുണക്കാനും ലക്ഷ്യമിട്ട് ആഗോള പദ്ധതിയുമായി കമ്യൂണിക്കേഷൻസ് ആന്റ് ഇന്റഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും മെറ്റ കമ്പനിയും (മുൻ ഫെയ്‌സ്ബുക്ക്) ചേർന്ന് മെറ്റ ബൂസ്റ്റ് എന്ന് പേരിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

സൗദിയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി പ്രത്യേക പരിശീലകർ നൽകുന്ന ശിൽപശാലകളുടെ മാനേജ്‌മെന്റിനും നടപ്പാക്കലിനും പിന്തുണ നൽകാൻ, വ്യക്തികളുടെയും ചെറുകിട, കമ്പനികളുടെയും വളർച്ചയും നവീകരണ കഴിവുകളും സാധ്യമാക്കുന്നതിന് ഒരു സാങ്കേതിക അന്തരീക്ഷം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്ന ആസ്‌ട്രോ ലാബ്‌സുമായി സഹകരിച്ചാണ് മെറ്റ കമ്പനി പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് വഴിയുള്ള ബിസിനസുകളുടെ വളർച്ച ത്വരിതപ്പെടുത്താൻ മെറ്റ ഉൽപന്നങ്ങളുടെയും ടൂളുകളുടെയും ഉപയോഗത്തെ കുറിച്ച് വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും 20,000 ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗദിയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപാദനക്ഷമതത വർധിപ്പിക്കാനും 2030 ഓടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന 35 ശതമാനമായി ഉയർത്താനും ഇത് സഹായകമാകും.

സൗദിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാൻ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ലക്ഷ്യമിടുന്നതായി മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ നാസിർ അൽനാസിർ വ്യക്തമാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ മേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ച് മെറ്റ ബൂസ്റ്റ് പ്രോഗ്രാമിലൂടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ മെറ്റ കമ്പനിയുമായും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിൽ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അഭിമാനിക്കുന്നതായും എൻജിനീയർ നാസിർ അൽനാസിർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!