ചൈന കോവിഡ് കണക്ക് നല്‍കുന്നില്ല: ലോകാരോഗ്യ സംഘടന

covid rate

ജനീവ- ചൈനയില്‍ വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തിൽ ആശുപത്രികള്‍ നിറഞ്ഞിരിക്കയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാനാണ് ചൈനയിലെ സ്ഥിതിഗതികള്‍ മുന്‍നിര്‍ത്തി മുന്നറിയിപ്പ് നൽകിയത്.

കോവിഡ് 19 മൂലം ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്ന് ചൈനീസ് അധികൃതര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥൻ പരാമര്‍ശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ബീജിംഗിലെയും മറ്റ് നഗരങ്ങളിലെയും ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്. എന്നാല്‍ ചൈനയില്‍ ചൊവ്വാഴ്ച അഞ്ച് പേരും തിങ്കളാഴ്ച രണ്ട് പേരും മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചൈനയിലെ പുതിയ സാഹചര്യത്തെക്കുറിച്ച് താന്‍ വളരെയധികം ആശങ്കാകുലനാണെന്നും രോഗ തീവ്രത, ആശുപത്രി പ്രവേശനം, തീവ്രപരിചരണ ആവശ്യകതകള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. പുതിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിശദീകരിക്കുന്നതിനായി ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയയും ശ്വാസകോശ സംബന്ധമായ തകരാറും മാത്രമാണ് കോവിഡ് മരണങ്ങളായി കണക്കാക്കുന്നതെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രൊഫ.വാങ് ഗുയിക്യാങ് ഈ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!