ജിദ്ദയിലെ മഴക്കെടുതിയിൽ നഷ്ടപരിഹാരത്തിന് ഓണ്‍ലൈനില്‍ അപേക്ഷ ആരംഭിച്ചു

ജിദ്ദ- ജിദ്ദയിൽ വ്യാഴാഴ്ചയുണ്ടായ മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി സിവില്‍ഡിഫന്‍സ് അറിയിച്ചു. ഇതിനായി പ്രത്യേക വെബ്‌സൈറ്റ് സിവില്‍ ഡിഫന്‍സ് തയ്യാറാക്കിയിട്ടുണ്ട്. നഷ്ടപരിഹാര അപേക്ഷയുമായി ഓഫീസിലേക്ക് വരേണ്ടതില്ലെന്നും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വാഹനം, ഭൂമി, കെട്ടിടം എന്നിവക്കുള്ള നാശനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.
മൊബൈല്‍ നമ്പര്‍ വഴിയാണ് സൈറ്റിലേക്ക് പ്രവേശിക്കേണ്ടത്. പ്രവേശിച്ച ശേഷം ഇഖാമ നമ്പര്‍, ബാങ്ക് എകൗണ്ട് നമ്പര്‍, നാശനഷ്ടമുണ്ടായ തിയ്യതി പ്രദേശം എന്നിവ നല്‍കുക. നാശനഷ്ടം നേരിട്ട വാഹനത്തിന്റെ ചിത്രങ്ങളും ഇസ്തിമാറയും അറ്റാച്ച് ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തുടർന്നുള്ള വിവരങ്ങള്‍ മൊബൈല്‍ വഴി ലഭിക്കുന്നതാണെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!