ജിദ്ദയില്‍ അടുത്ത മാസം വിപുലമായ ഹജ് എക്‌സ്‌പോ സംഘടിപ്പിക്കും: ഹജ്, ഉംറ മന്ത്രാലയം

 

ജിദ്ദ – ജിദ്ദയില്‍ ഹജ്, ഉംറ സേവന സമ്മേളനവും എക്‌സിബിഷനും (ഹജ് എക്‌സ്‌പോ) അടുത്ത മാസം ആദ്യം സംഘടിപ്പിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ യാത്രയും നടപടിക്രമങ്ങളും സുഗമമാക്കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന നൂതന സേവനങ്ങളും പരിഹാരങ്ങളും എക്‌സ്‌പോയില്‍ അവലോകനം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മതപരവും ചരിത്രപരവുമായ കേന്ദ്രങ്ങളുടെ പുനരുദ്ധാരണം, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതിക പരിഹാരങ്ങള്‍ എന്നിവയും എക്‌സ്‌പോ വിശകലനം ചെയ്യും.ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളുമായി പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനുള്ള ആകര്‍ഷകമായ അവസരമാകും എക്‌സ്‌പോയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

തീര്‍ഥാടന സേവന മേഖലയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും സൗദി അറേബ്യ ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്തി ഹജ്, ഉംറ സേവന മേഖല വികസിപ്പിക്കാനുള്ള പദ്ധതിയാണ് വിഷന്‍ 2030 പദ്ധതി മുന്നോട്ടുവെക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക, ഔഖാഫ്, ഹജ് മന്ത്രിമാരുടെയും സൗദിയിലെ അംബാസഡര്‍മാരുടെയും കോണ്‍സല്‍ ജനറലുമാരുടെയും ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സാന്നിധ്യത്തില്‍ നിരവധി പരിപാടികളും എക്‌സ്‌പോയോട് അനുബന്ധിച്ച് നടത്തുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!