Search
Close this search box.

ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

jeddah lulu

സൗദി അറേബ്യയിലെ ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. മക്ക പ്രവിശ്യ മേയർ സാലേ അൽ തുർക്കിയാണ് ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ജനറൽ റാമെസ് അൽ ഗാലിബ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചത്. സൗദിയിലെ 27-മത്തെയും ആഗോള തലത്തിൽ 233-മത്തെയും ഹൈപ്പർമാർക്കറ്റാണിത്.

170,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർമാർക്കറ്റ് ജിദ്ദയിലെ അൽ റവാബിയി മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക തലത്തിൽ സംഭരിച്ച കാര്ഷികോത്പന്നങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സൗദി ഉൽപ്പന്നങ്ങളാണ് പുതിയ ഹൈപ്പർമാർക്കറ്റിലെ പ്രത്യേകത. സൗദിയിലെ തനതു പ്രാദേശിക സൗദി വിഭവങ്ങൾ തയ്യാറാക്കുന്ന സൗദി വനിതാ ഷെഫുമാരാണ് മറ്റൊരു പ്രത്യേകത. പരിസ്ഥിതിക്ക് അനുകൂലമായ കടലാസ് രഹിത ഈ ബിൽ സംവിധാനവും പുതിയ ഹൈപ്പർ മാർക്കറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ജിദ്ദ അൽ റവാബിയിലേയും പരിസര പ്രദേശങ്ങളിലുമുള്ളവർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഒരു ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കോവിഡ് കാലത്തെ വെല്ലുവുളികൾ സൗദി ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

മക്ക, മദീന ഉൾപ്പെടെ ഈ വർഷാവസാനത്തോടെ അഞ്ച് ഹൈപ്പർമാർക്കറ്റുകൾ കൂടി സൗദിയിൽ ആരംഭിക്കും. ഇത് കൂടാതെ ഈ കോമേഴ്സ് പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും സൗദിയിലെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സൗദി ഭരണകൂടം എന്നിവർക്ക് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഫ് മുഹമ്മദ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!