ജിദ്ദ- മക്കയിലെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു. ശക്തമായ ഒഴുക്കില്‍ പെട്ടാണ് മരണം സംഭവിച്ചത്. അതേസമയം എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മേഖലകളിലേക്ക് മഴവെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
								
															
															
															






