ജിദ്ദ നഗരസഭക്കു കീഴിലെ അല്‍സ്വഫ, അല്‍ജാമിഅ, ഉമ്മുസലം ബലദിയ പരിധികളില്‍ വഴിവാണിഭക്കാര്‍ വില്പനക്ക് വെച്ച മൂന്നു ടണ്ണിലേറെ പച്ചക്കറികളും പഴവര്‍ഗങ്ങളും നഗരസഭാധികൃതര്‍ പിടിച്ചെടുത്തു. തെരുവു കച്ചവടക്കാരുടെ ഏതാനും സ്റ്റാളുകള്‍ അധികൃതര്‍ നശിപ്പിക്കുകയും ചെയ്തു. അല്‍സ്വഫ ബലദിയ പരിധിയില്‍ റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപവും വഴിവാണിഭക്കാര്‍ വില്പനക്ക് പ്രദര്‍ശിപ്പിച്ച 1,230 കിലോ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് നഗരസഭാധികൃതര്‍ പിടിച്ചെടുത്തത്.
അല്‍ജാമിഅ ബലദിയ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് രണ്ടു ടണ്ണോളം പച്ചക്കറികളും പഴവര്‍ഗങ്ങളും പിടിച്ചെടുത്തു. ഉമ്മുസലം ബലദിയ പരിധിയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും പിടിച്ചെടുത്ത് വഴിവാണിഭക്കാരുടെ ഏതാനും സ്റ്റാളുകള്‍ അധികൃതര്‍ നശിപ്പിക്കുകയും ചെയ്തു. ഉപയോഗിക്കാൻ കഴിയുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി.