ജിസാന്‍- ജിസാന്‍ മേഖലയില്‍ ഇടിവെട്ടോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ദൃശ്യക്ഷമത കുറയും എന്നതിനാൽ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.