ദമ്മാമിലെ സൗഹൃദകൂട്ടായ്മായ ഡി.പി ദമ്മാം സിതാർ എന്ന പേരിൽ മ്യൂസികൽ നൈറ്റ് സംഘടിപ്പിക്കുന്നു. മെയ് ആദ്യ വാരത്തിൽ നടക്കുന്ന ലൈവ് മ്യൂസികൽ ബാൻഡിൽ പ്രമുഖ ഗായകരായ സിതാര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ഗാനങ്ങൾ ആലപിക്കാനെത്തും.
കോവിഡ് നിശ്ചലമാക്കിയ സർഗ്ഗവേദികളെ കിഴക്കൻ പ്രവശ്യക്ക് തിരികെ നൽകുകയാണ് “സിതാർ” സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രവാസത്തിൻറ്റെ വിരസതകളെ സർഗ്ഗാത്മകത കൊണ്ട് പുളകിതരാക്കുന്ന ഡി . പി എന്ന സൗഹൃദ കൂട്ടം അറിയപ്പെടുന്നൊരു സർഗ്ഗവേദിയായി ചെറിയ കാലയളവിൽ തന്നെ കിഴക്കൻ പ്രവശ്യയിൽ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത് പ്രവേശനാനുമതി കരസ്ഥമാക്കിയവർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടാവുക. പ്രമുഖരുടെ സാനിധ്യത്തിൽ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം പരിപാടിയുടെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.
” സിതാർ” സംഗീതസസദസ്സിലേക്ക് രജിസ്റ്റർ ചെയ്യാൻ +966 50 942 0209 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു . ഡി .പി ഭാരവാഹികളായ മുജീബ് കണ്ണൂർ, സിറാജ് അബൂബക്കർ, നിഹാദ് കൊച്ചി, മനാഫ് ടി കെ, നൗഫൽ കണ്ണൂർ, നിഷാദ് കുറ്റ്യാടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.