ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലാർ സേവനങ്ങളുടെ ഭാഗമായി ഈ മാസം 28 ന് ( തിങ്കളാഴ്ച ) നജ്‌റാനിൽ അറ്റസ്‌റ്റേഷൻ സൗകര്യമൊരുക്കും. കോൺസുലേറ്റിന്റെ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സേവനമെത്തിക്കുന്നതിന്റെ ഭാഗമാണിത്. തായിഫ്, ബിഷ, ജീസാൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺസുലാർ സേവനങ്ങളൊരുക്കിയിരുന്നു.