തിരൂര്‍ സ്വദേശി റിയാദ് ബത്ഹയിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തിരൂര്‍ ചെറിയമുണ്ടം ഹാജി ബസാര്‍ വാണിയന്നൂര്‍ സ്വദേശി ഖമറുദ്ദീന് (56) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് കുട്ടിയുടെയും കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് അസറുദ്ദീന്, ഹസ്ന, ഹംന. ഇരുപത് വര്‍ഷമായി ഇദ്ദേഹം സൗദിയിലുണ്ട്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.