തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ പിന്തുണ തുടരും: ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: ഭീകരതയെ അതിന്റെ വേരുകളിൽ നിന്ന് തുടച്ചുനീക്കാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവർത്തിച്ചു വ്യക്തമാക്കി.
അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും തീവ്രവാദം ഭീഷണിയാണെന്ന് തിങ്കളാഴ്ച ഡാകർ ഇന്റർനാഷണൽ ഫോറം ഓൺ പീസ് ആൻഡ് സെക്യൂരിറ്റിയിൽ സംസാരിച്ച ഫൈസൽ രാജകുമാരൻ പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ രാജ്യത്തിന്റെ “മുഖ്യ പങ്ക്” അദ്ദേഹം എടുത്തുകാട്ടി.
സംഘർഷങ്ങൾക്കുള്ള സമാധാനപരമായ പരിഹാരത്തിനും സമഗ്ര സാമ്പത്തിക വികസനത്തിനും സൗദി അറേബ്യ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളും ഫൈസൽ രാജകുമാരൻ വീണ്ടും സ്ഥിരീകരിച്ചു, 2060-ഓടെ മൊത്തം സീറോ എമിഷൻ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളും അദ്ദേഹം ആവർത്തിച്ചു.